Breaking News

തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രിയുടെ പരാതി; വിശ്വാസികൾ മറുപടി നൽകുമെന്ന് ജി സുകുമാരൻ നായർ

പാലക്കാട്: ശബരിമല പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി നിയമ മന്ത്രി എ കെ ബാലൻ. ദൈവത്തിൻറെയും ആചാരത്തിൻ്റെയും പേരിൽ  പ്രസ്താവന ഇറക്കി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായാണ് ജി സുകുമാരൻ നായർക്കെതിരെ ഉള്ള പരാതി.മുഖ്യമന്ത്രിക്ക് അയ്യപ്പ കോപം ഉണ്ടാകും എന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ ആണ്  നിയമമന്ത്രിയുടെ മറ്റൊരു പരാതി.

എന്നാൽ നിയമമന്ത്രിയുടെ പരാതിക്ക് വിശ്വാസികൾ മറുപടി നൽകുമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരണം നൽകിയത്. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസം എന്ന വാക്ക്  മിണ്ടാൻ പാടില്ലേ? വിശ്വാസം എങ്ങനെ സംരക്ഷിക്കണം എന്നത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കുമെന്നും സുകുമാരൻ നായർ മറുപടി പറഞ്ഞു.വിരട്ടൽ വേണ്ട, വിശ്വാസം ജീവവായുവാണ്. അതിനെ തൊടാൻ ആരു ശ്രമിച്ചാലും തടയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top