കൊല്ലം ബൈപാസിൽ വെള്ളിയാഴ്ച(26-02-2021) മുതൽ ടോൾപിരിവ് തുടങ്ങും. രാവിലെ 8:00 മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനം.കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. സംസ്ഥാന സർക്കാരിൻറെ അനുമതിയില്ലാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത്. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത്.വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾപിരിവ് തുടങ്ങുന്ന കാര്യം കമ്പനി ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
കൊല്ലം ബൈപാസിൽ വെള്ളിയാഴ്ച മുതൽ ടോൾപിരിവ്
By
February 25, 2021 11:44 pm