Breaking News

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി:ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വില കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

 

ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ജി എസ് ടി നിയമത്തിൽ തന്നെ ഇതിന് വ്യവസ്ഥയുണ്ട്. പാർലമെന്റിൽ നിയമഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

 

വില കുറയ്ക്കുക എന്നതുമാത്രമാണ് പ്രശ്നപരിഹാരം. ഇന്ധന വില കുറച്ചു കൊണ്ടുവരാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ചർച്ചകൾ നടക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top