Breaking News

രേഷ്മയുടെ  മൃതദേഹത്തിനടുത്ത് ബന്ധുവിൻ്റെ മൊബൈലും ചെരുപ്പും, തിരച്ചിൽ തുടരുന്നു

കുമളി:പള്ളിവാസലിൽ  പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു  ശാന്തൻപാറ വാക്കോടൻ സിറ്റി സ്വദേശി  അരുണിനോട് ഒപ്പം ആണ് (അനു–23). ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്കൂൾ യൂണിഫോമിൽ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

രാജകുമാരിയിൽ പെയിൻറിങ് ഉൾപ്പടെ ഉള്ള ജോലികളാണ് അനൂ ചെയ്തിരുന്നത്.

 അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് വിവരം.രേഷ്മയുടെ  മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top