Breaking News

കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി പടുത കുളത്തിൽ വീണു മരിച്ചു

ഇരട്ടയാർ: കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി പടുത കുളത്തിൽ വീണു മരിച്ചു. ഇരട്ടയാർ- ചെന്നാകുന്നേൽ അനൂപ്- സോണിയ ദമ്പതികളുടെ മകൾ അലീന ആണ് ഞായറാഴ്ച പടുത കുളത്തിൽ വീണു മരിച്ചത്. സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ആണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിലെ കൃഷിയിടത്ത് നിർമിച്ച പടുത കുളത്തിൽ കുട്ടി വീണത്. കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൽബിൻ, അലക്സി എന്നിവരാണ് അലീനയുടെ സഹോദരങ്ങൾ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top