കൊച്ചി: കൊച്ചിയില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബക്കറ്റിലാക്കിയ മൃതദേഹം പേരണ്ടൂര്‍ കനാലില്‍ ഒഴുകി നടക്കുകയായിരുന്നു. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. സമീപപ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റ് ആദ്യം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റിലാക്കി കനാലില്‍ ഉപേക്ഷിച്ച നിലയില്‍
By
February 2, 2020 7:13 pm