ന്യൂഡൽഹി:രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു. നേതൃത്വത്തിന്‍്റെ പിന്തുണയ്ക്കുന്ന കൂടുതല്‍ നേതാക്കളെ പ്രവര്‍ത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയില്‍ നിന്നും മുകുള്‍ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള താരിഖ് അന്‍വറാണ് കേരളത്തിന്്റേയും ലക്ഷദ്വീപിന്്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറല്‍ സെക്രട്ടറി. മുകുള്‍ വാസ്നികിനെ മധ്യപ്രദേശിന്്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു
എ.കെ.ആന്‍്റണി, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ തുടരും.