Breaking News

കോവിഡ്: രാജ്യത്തെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു; 24 മണിക്കൂറിൽ 90,633 പുതിയ രോഗികൾ

ഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ റെക്കോഡ് വർദ്ധന.
24 മണിക്കൂറിനുള്ളിൽ 90,633 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതോടെയാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,13,812 ആയി ഉയർന്നത്.

1065 പേരാണ് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 70,626 ആയി. 1.72 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
41,13,812 പേർക്ക് രോഗം ബാധിച്ചതിൽ 31,80,866 പേരും കോവിഡ് മുക്തരായി. 77.32 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. 8,62,320 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്.

4.88 കോടി കോവിഡ് ടെസ്റ്റുകളാണ് ശനിയാഴ്ച വരെ രാജ്യത്തുടനീളം നടത്തിയതെന്ന് ഐ.സി.എം.ആർ അറിയിച്ചു. 10.92 ലക്ഷം സാമ്പിളുകൾ ശനിയാഴ്ച മാത്രം പരിശോധിച്ചുവെന്നും ഐസിഎംആർ വ്യക്തമാക്കി.

ബ്രസീലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 41,23,000 കേസുകളാണ്. ഇന്ത്യയെക്കാൾ 10,000 കേസുകൾ മാത്രം കൂടുതൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top