Breaking News

അയൽവാസിയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് 12നാ​ണ് അ​യ​ല്‍​വാ​സി​യാ​യ ഷി​ബു​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ്ര​സാ​ദി​നെ മ​ര്‍​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു​വെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

പ്ര​സാ​ദ് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ച്ചു. പ്ര​സാ​ദി​നെ മ​ര്‍​ദി​ച്ച പ്ര​തി​ക​ളെ ഇ​തു​വ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാണ് മാ​രാ​യ​മു​ട്ടം പോ​ലീ​സ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top