കൊച്ചി: സ്വര്‍ണവിലയിൽ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 37,840 രൂപയായി. ഗ്രാമിന് 4730 രൂപയാണ് വില.
സ്വര്‍ണവില ഓരോ ദിവസവും മാറിമറിയുകയാണ്. ഇന്നലെ പവന് 240 രൂപ വര്‍ധിച്ചു 38,240 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു. വില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഓഗസ്റ്റ് 20 ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പവന് 320 രൂപയും ബുധനാഴ്ച്ച 240 രൂപയും കുറഞ്ഞിരുന്നു