Breaking News

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്: വിപ്പ് യുദ്ധവുമായി കേരള കോൺഗ്രസ്

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം പി വീരേന്ദ്രകുമാറിൻ്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭ മന്ദിരത്തിലെ പാർലമെൻററി സ്റ്റഡീസ് റൂമിൽ രാവിലെ പത്തുമണി മുതലാണ് വോട്ടെടുപ്പ്. എം വി ശ്രേയാംസ് കുമാറാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. ലാൽ വർഗ്ഗീസ് കൽപകവാടിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. നിലവിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണി വിജയിക്കുമെന്ന് ഉറപ്പാണ്.

അതേസമയം, യു ഡി എഫിൽ കേരള കോൺഗ്രസ്സുകൾ തമ്മിൽ നടക്കുന്ന തർക്കങ്ങളാണ് വോട്ടെടുപ്പിലെ ശ്രദ്ധേയ വിഷയം. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കണമെന്ന് ജോസ് പക്ഷവും, യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് പക്ഷവും പരസ്പരം വിപ്പ് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top