Breaking News

കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും വേണം; അവകാശവാദവുമായി പി.ജെ ജോസഫ്; ജോസ് കെ മാണിക്ക് പരിഹാസം

തൊടുപുഴ : കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച സീറ്റുകള്‍ മുഴുവനും വേണമെന്നാണ് ആവശ്യം. ഇക്കാര്യം യുഡിഎഫില്‍ ഉന്നയിക്കും. കേരള കോണ്‍ഗ്രസ് വികാരമുള്ള മേഖലയിലെല്ലാം തന്റെ പാര്‍ട്ടി വിജയിക്കുമെന്നും ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഏറെയും ജോസ് കെ മാണിയെ കൈവിട്ടു. അവരെല്ലാം തന്നോടൊപ്പമാണ്. ഇല്ലാത്ത കുറ്റം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസ് കെ മാണിക്ക് ഒപ്പമുള്ളതെന്ന് പി ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളത് കൊതുമ്പുവള്ളം മാത്രമാണെന്ന് ജോസഫ് പരിഹസിച്ചു. അത് ദിശാബോധമില്ലാതെ ഒഴുകി നടക്കുകയാണ്. അത് പാലായിലെത്തിയാലും രക്ഷപ്പെടില്ലെന്ന് ജോസഫ് പറഞ്ഞു. റോഷി അഗസ്റ്റിന്‍ എംഎല്‍എ ജോസ് കെ മാണിയുടെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ മല്‍സരിച്ച എല്ലാ സീറ്റും വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കില്ല എന്നാണ് സൂചന. ഇക്കാര്യത്തില്‍ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മല്‍സരിച്ച വിജയം ഉറപ്പുള്ള സീറ്റുകള്‍ മാത്രം നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ ആലോചന. പരമാവധി എട്ടോ പത്തോ സീറ്റുകള്‍ നല്‍കുന്ന കാര്യമാണ് ആലോചിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top