തിരുവനന്തപുരം: നിയമസഭ പ്രത്യേക സമ്മേളനം ഇന്ന് ചേരും. പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം സഭ ചർച്ച ചെയ്യും. ധനകാര്യ ബിൽ അവതരണത്തിന് ശേഷമാണ് അവിശ്വാസ പ്രമേയ ചർച്ച.
വി ഡി സതീശൻ പ്രമേയം അവതരിപ്പിക്കും. അഞ്ച് മണിക്കൂറാണ് ചർച്ചയ്ക്കായ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, കെ ടി ജലീൽ, സ്പീക്കർ എന്നിവരെ ശക്തമായി ആക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബിജെ പി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും