Entertainment

റിട്ടേൺ: അതിജീവനത്തിൻ്റെ സംഗീതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: ഈ സമയവും കടന്നു പോകും…. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും..ഇന്‍സ്റ്റാഗ്രാമം തയ്യാറാക്കിയ റിട്ടേൺ എന്ന സംഗീത ആൽബം ഈ ആശയത്തെ കാവ്യാത്മകമാക്കുകയാണ്.

അകന്നിരിക്കുമ്പോഴും ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പം കത്തു സൂക്ഷിക്കുന്നവർ..

മഹാമാരിയുടെ ദുരിതപ്പെയ്ത്ത് അവസാനിക്കാൻ കാത്തിരിക്കുന്നവർക്ക് ഈ സംഗീതം നൽകുന്ന ആവേശം ചെറുതല്ല…

മൃദുല്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന വീഡിയോ ആല്‍ബം ഡോക്ടര്‍ ലീന എസാണ് നിര്‍മ്മിച്ചത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പനാണ്.സണ്ണി വെയ്ന്‍, ദീപക് പറമ്പോൾ, ഗണപതി, സുബീഷ് സുധി തുടങ്ങിയ വരാണ് മ്യൂസിക് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. മനോഹരമായ വരികൾക്ക് ശബ്ദം നല്കിയത് വിനീത് ശ്രീനിവാസൻ…

നെഞ്ചോളം മുങ്ങിയ നാടിനെ കരകേറ്റിയ നമ്മൾ, കടലോളം വീശിയടിച്ച കാറ്റിനെ തിരിച്ചയച്ച നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കാതിരിക്കുന്നത് എങ്ങനെയാണ്…

അതെ.. നമ്മൾ വൈകാതെ ഒത്തുചേരും… നമുടെ കാലക്കേടുകൾ കഥയാവുക തന്നെ ചെയ്യും… റിട്ടേൺ ഒരു വീദൂര സ്വപ്നമല്ല… അതിജീവനത്തിൻ്റെ പ്രചോദനമാണ്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top