കോട്ടയം: തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.45ന് തെള്ളകം ജംഗ്ഷൻ സമീപമാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സോബിൻ.
വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന് നിയന്ത്രണം നഷ്ടമായി.
റോഡിലേക്ക് വീണ സോബിൻ്റെ തല
എതിർദിശയിൽ നിന്നുവന്ന വാനിൻ്റെ പിൻചക്രത്തിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.