ആലപ്പുഴ: കായംകുളം കറ്റാനത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചന്‍കുഞ്ഞിൻ്റെ മകന് അജി (20 ), തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യ ( സൂര്യ -24 ) എന്നിവരാണ് മരിച്ചത്.
കെ പി റോഡിൽ വൈകിട്ട് ആറ് മണിയോടെ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച രണ്ടു പേരും
കെ പി റോഡിലെ മൂന്നാംകുറ്റിക്ക് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു. ഗോഡൗണില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം തിരികെ സ്കൂട്ടറില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കായംകുളം കറ്റാനത്ത് വാഹനാപകടം; രണ്ട് മരണം
By
August 9, 2020 9:13 pm