ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി.അണക്കെട്ടിന്റെ സ്പിൽവെ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തി തുടങ്ങി. രണ്ടാമത്തെ ജാഗ്രത നിർദേശം ഉടൻ പുറപ്പെടുവിക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കും.
ജലനിരപ്പ് 136 അടി എത്തിയാല്‍ സ്പില്‍വേ തുറക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.