ന്യൂഡല്‍ഹി: ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് വാങ്ങുന്ന 36 റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തി. ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം പിന്നിട്ടാണ് അഞ്ച് റഫാല്‍ വിമാനങ്ങള്‍ പറന്നെത്തിയത്.
The Touchdown of Rafale at Ambala. pic.twitter.com/e3OFQa1bZY
— Rajnath Singh (@rajnathsingh) July 29, 2020
ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ റാഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് രണ്ട് എസ്യു- 30എംകെഐഎസ് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി എത്തി. പക്ഷികള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്.
റാഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ നാവികസേന സ്വാഗതം ചെയ്തു. പടിഞ്ഞാറന്‍ അറബിക് കടലില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയുമായി റാഫേല്‍ വിമാനങ്ങള്‍ ആശയവിനിമയം നടത്തി.