കൊച്ചി: ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ കൊച്ചിയിൽ റോഡ് തകർന്നു. ഇടപ്പള്ളി വട്ടേക്കുന്നത്തെ റോഡാണ് തകർന്നത്. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പത്തടിയോളം താഴ്ചയിലേക്ക് വീണു.
മഴയിൽ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു. റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗത കുരുക്കും രൂക്ഷമായി.
സൗത്ത് റയിൽവേ സ്റ്റേഷനും കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റും എംജി റോഡും വെള്ളത്തിൽ മൂടിയ അവസ്ഥയിലാണ്.