Breaking News

കോവിഡ്: ഇന്ന് നാല് മരണങ്ങൾ; മരിച്ചത് കോഴിക്കോട്, കൊല്ലം , മലപ്പുറം സ്വദേശികൾ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വവദേശി നൗഷാദ് ആണ് മരിച്ചത്. 49 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാൾക്ക് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീനും കോവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു.

കൊല്ലത്ത് ഇന്നലെ മരിച്ച രുക്മിമിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു. വീട്ടിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top