Breaking News

സ്വർണ്ണക്കടത്ത് കേസ്; തീവ്രവാദം സംബന്ധിച്ച് തെളിവുണ്ടോ? കേസ് ഡയറി ഹാജരാക്കാൻ എൻ ഐ എ യ്ക്ക് കോടതി നിർദ്ദേശം

കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്ന് എൻഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എൻഐഎയ്ക്ക് പ്രത്യേക കോടതി നിർദേശം നൽകി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിലാണ് ഇത് സംബന്ധിച്ച നിർദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാത്.

കേസിൽ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് പ്രത്യേക എൻഐഎ കോടതി ചോദിച്ചു. കേസിൽ തീവ്രവാദബന്ധമില്ലെന്നും അത്തരത്തിൽ യാതൊരു തെളിവുകളും എൻഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അത് പരിശോധിക്കാനാണ് ഓഗസ്റ്റ് നാലാം തീയതി കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്. കേസിൽ എൻ.ഐ.എയുടെ വാദം നാലാം തീയതിയാണ് നടക്കുക. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്ന് തന്നെയാണ് എൻഐഎയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top