Breaking News

ആലപ്പുഴ ജില്ലയിൽ മത്സ്യ ബന്ധനത്തിനും വിപണനത്തിനും ഏർപ്പെടുത്തിയ നിരോധനം നീട്ടി; ഓഗസ്റ്റ് 5 വരെയാണ് നീട്ടിയത്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മുഴുവന്‍ കടല്‍ തീരപ്രദേശത്തെയും മത്സ്യ ബന്ധനത്തിനും വിപണനത്തിനും ഓഗസ്റ്റ് 5 രാത്രി 12 മണിവരെ നിരോധനം ഏർപ്പെടുത്തി. ജില്ല കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. തീരപ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കും മത്സ്യ സംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്കുമിടയിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നേരത്തെ മത്സ്യബന്ധനവും വിപണനവും ജൂലൈ 29 രാത്രി 12 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ജില്ലയിലെ രോഗവ്യാപനനിയന്ത്രണത്തിന് ഈ നിരോധനം നീട്ടേണ്ടത് അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top