Breaking News

പവന് 39400; തുടർച്ചയായ ഏഴാം ദിനവും റെക്കോഡ് കുറിച്ച് സ്വർണവില

കൊച്ചി: തുടർച്ചയായി ഏഴാം ദിവസവും റെക്കോഡ്കുറിച്ച് സ്വർണവില. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില.

600 രൂപകൂടി വർധിച്ചാൽ ഒരുപവൻ സ്വർണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്.
ജൂലായിൽ ഇതുവരെ 3,600 രൂപയുടെ വർധനയാണ് കേരളത്തിൽ പവൻ വിലയിൽ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വർധനയുണ്ടായി. ഒരു വർഷംകൊണ്ട് 13,540 രൂപ വർധിച്ചു. 2019 ജൂലായ് 28-ന് പവൻ വില 25,760 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ മറ്റ് വിപണികളിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. യു.എസ്.-ചൈന പോര് മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top