മലപ്പുറം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. വിദേശത്തുനിന്നും എത്തിയ അബൂബക്കർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 12 ദിവസം മുമ്പാണ് ഇദ്ദേഹം വിദേശത്തുനിന്നും എത്തിയത്.
ഇദ്ദേഹത്തിന്റെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമാകും സംസ്കാരം സംബന്ധിച്ച് തീരുമാനമാകുക.
നേരത്തെ ദുബൈയിൽ നിന്നും കോവിഡ് നെഗറ്റീവ് ആയ ശേഷം നാട്ടിൽ എത്തിയ ചോക്കാട് സ്വദേശിയും കോവിഡ് ബാധിതനായി മരിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.