കണ്ണൂർ: കൂത്തുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് മാവിലായി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കരസേനയിലെ ജോലി ചെയ്യുന്ന വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കായലോട് പറമ്പായി കവലയ്ക്ക് സമീപം വച്ച് ഇരുവരും സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കരസേനയിൽ ജോലിക്കാരനായ വൈശാഖ് ക്വറന്റീനിലായിരുന്നു.