Kerala

അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി മൃതദേഹത്തിനരികെ മൂന്ന് ദിവസം പ്രാര്‍ഥന നടത്തി മകള്‍; സംഭവം പാലക്കാട്‌

പാലക്കാട്: മരിച്ച മാതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി മൃതദേഹത്തിന് അരികെ മൂന്ന് ദിവസം പ്രാര്‍ഥനയുമായി കാത്തിരുന്ന് ഡോക്ടറായ മകള്‍. വിരമിച്ച അധ്യാപിക ചളവറ രാജഭവനില്‍ ഓമന ടീച്ചറുടെ മൃതദേഹത്തിന് സമീപമാണ് മകള്‍ മാതാവ് പുനര്‍ജനിക്കുമെന്ന് കരുതി മൂന്ന് ദിവസം പ്രാര്‍ഥന നടത്തിയത്. അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അഴുകിയ നിലയിലായിരുന്ന മൃതദേഹം പോലീസെത്തി ജില്ലാശുപത്രിയിലേക്കു മാറ്റി. പ്രമേഹ രോഗിയായിരുന്ന ഓമന ടീച്ചറുടെ രണ്ടു കാലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുറിച്ചു കളഞ്ഞിരുന്നു. മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പോലീസ് കോവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top