കൊച്ചി: കലൂര്‍ എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, നിർദ്ധരരായ കുടുംബത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി “ഒരു കൈ സഹായം” എന്ന പദ്ധതി പ്രകാരം കലൂർ ദേശാഭിമാനി റോഡിലെ ഈച്ചരങ്ങാട്ട് ലൈനിനുള്ള മൂന്ന് വിദ്യാര്‍ത്ഥികളുള്ള ഒരു കുടുംബത്തിന് ടിവി നൽകി. ലളിതമായ നടന്ന ചടങ്ങിൽ എഫ്സിസി ക്ലബ്ബിൻറെ പ്രസിഡന്റ് സിഎ സുധീർ, ജനറൽ സെക്രട്ടറി ഷാജഹാൻ, ട്രഷറർ സഹീദ്, കൺവീനർ വിപിൻ, കൺവീനർ വിനോദ്, ഡബ്ള്യു എം എഫ് സംസ്ഥാന പ്രസിഡന്റ് വിഎം സിദ്ധിക്ക്, സ്ഥലത്തെ മുൻ കൗൺസിലർ സിഎ ഷക്കീർ എന്നിവർ പങ്കെടുത്തു.
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്കി കലൂര്‍ എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റ്
By
June 16, 2020 7:08 pm