കോട്ടയം: ക്വാറന്റെന് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരൂര്‍ പുന്നത്തുറ പുളിഞ്ഞാപ്പള്ളി വീട്ടില്‍ ടിനി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയിരുന്നു. ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഡല്‍ഹിയില്‍ ഐടി ജീവനക്കാരനാണ്. കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നയാളാണ്. കോവിഡ് ടെസ്റ്റിനായി സ്രവം ശേഖരിച്ചു.