ന്യൂഡൽഹി: പ്രമുഖ ചിത്രകാരൻ കെ.ദാമോദരൻ (86) അന്തരിച്ചു. തലശ്ശേരി സ്വദേശിയായ ദാമോദരൻ കെ.സി.എസ്. പണിക്കരുടെ കീഴിൽ മദ്രാസ് കോളജ് ഒാഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ആയിരുന്നു പഠിച്ചത്.
ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി ടി.കെ.പദ്മിനിയെ 1968ൽ വിവാഹം കഴിച്ചു. പദ്മിനി പക്ഷേ 1969–ൽ മരണപ്പെട്ടു. കേരള ലളിത കലാ അക്കാദമി അവാർഡ്, തമിഴ്നാട് സർക്കാർ അവാർഡ്, സാഹിത്യ കലാ പരിഷത്ത് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.