ചെന്നൈ: ചെന്നൈയില്‍ മദ്യലഹരിയില്‍ ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ചെന്നൈ ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്.വെട്രിവേലാണ് ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങുകയായിരുന്നു യുവാവ്. ഒപ്പമുള്ളവരും മദ്യപിച്ചിരുന്നു. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം
മദ്യലഹരിയില്‍ ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മീനിനെ വിഴുങ്ങിയ യുവാവ് മരിച്ചു
By
June 13, 2020 9:51 pm