Kerala

വാക്ക് തര്‍ക്കം; കോട്ടയത്ത് മധ്യവയസ്കനെ അയൽവാസി കല്ലെറിഞ്ഞ് കൊലപ്പെടുത്തി

കോട്ടയം: മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു – 53 ) ആണ് മരിച്ചത്. കല്ലേറിൽ മുഖത്തും ശരീരത്താകമാനവും  പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്  അയൽവാസിയായ ബിജുവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം.

ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ കൊല്ലപ്പെട്ടത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട്  ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിൻ്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top