കൊച്ചി:സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,240 രൂപയിലെത്തി. ഗ്രാമിന് 4280 രൂപയാണ് വില. ജൂൺ രണ്ടിന് സ്വർണ വിലയിൽ 35,040 രൂപ രേഖപ്പെടുത്തിയതിൽ നിന്നാണ് രണ്ട് ദിവസംകൊണ്ട് 800 രൂപ കുറഞ്ഞത്.
ഇന്നലെ സ്വർണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി വർധിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,703.67 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.