Education

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്രം മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി 21 വ​രെ അ​പേ​ക്ഷി​ക്കാം.

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്കൂ​ള്‍ ഹോ​സ്റ്റ​ല്‍, പ്രീ​മെ​ട്രി​ക്, പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ല്‍, സ്പോ​ര്‍​ട്സ് ഹോ​സ്റ്റ​ല്‍, സാ​മൂ​ഹ്യ​ക്ഷേ​മ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഷെ​ല്‍​ട്ട​ര്‍ ഹോ​മു​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍, ഗ​ള്‍​ഫി​ലും ല​ക്ഷ​ദ്വീ​പി​ലും അ​ടി​യ​ന്തി​ര​ഘ​ട്ട​ങ്ങ​ളി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ കു​ടു​ങ്ങി​പ്പോ​യി​ട്ടു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക. ഹോ​സ്റ്റ​ലു​ക​ളി​ല്‍ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ ലോ​ക്ക്ഡൗ​ണി​നു മു​ന്നോ​ടി​യാ​യി വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ച്ചി​രു​ന്നു. ജി​ല്ല​ക​ള്‍​ക്ക് അ​ക​ത്തു​ള്ള പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദ​നീ​യ​മ​ല്ല.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​ര്‍ പ​ഠി​ക്കു​ന്ന സ​ബ്ജ​ക്‌ട് കോ​ന്പി​നേ​ഷ​ന്‍ നി​ല​വി​ലു​ള്ള സ്കൂ​ളു​ക​ള്‍ മാ​ത്ര​മേ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ല​ഭ്യ​മാ​യ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​തി​യ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ലി​സ്റ്റ് 23ന് ​വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി അ​പേ​ക്ഷി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ​ക്ഷം ജി​ല്ല​യി​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു കേ​ന്ദ്രം അ​നു​വ​ദി​ക്കും.

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര മാ​റ്റ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം www.sslcexam. kerala.gov.in, www.hscap.kerala .gov.in, www.vhscap.kerala. gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലെ Application for centre changeഎ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. എ​സ്‌എ​സ്‌എ​ല്‍​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ര്‍ പ​ഠി​ക്കു​ന്ന മീ​ഡി​യം ഉ​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ ല​ഭ്യ​മാ​യ കോ​ഴ്സ് വി​വ​ര​ങ്ങ​ള്‍ www.hscap.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ school List എ​ന്ന മെ​നു​വി​ല്‍​നി​ന്നും ല​ഭ്യ​മാ​കു​ന്ന​താ​ണ്. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ ല​ഭ്യ​മാ​യ കോ​ഴ്സ് വി​വ​ര​ങ്ങ​ള്‍ മാ​തൃ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പാ​ക്ക​ണം.

സ്പെ​ഷ​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തേ വി​ഭാ​ഗ​ത്തി​ലു​ള്ള സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ള്‍ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​വൂ. ഐ​എ​ച്ച്‌ആ​ര്‍​ഡി, ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി വി​ദ്യാ​ര്‍​ഥി​ക​ളും ജി​ല്ല​യി​ലെ പ്ര​സ്തു​ത വി​ഭാ​ഗം സ്കൂ​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം.
www.hscap.kerala .gov.in
എ​എ​ച്ച്‌എ​സ്‌എ​ല്‍​സി, ആ​ര്‍​ട്സ് എ​ച്ച്‌എ​സ്‌എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റം അ​നു​വ​ദി​ക്കി​ല്ല. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​താ​ത് വെ​ബ്സൈ​റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top