Education

എസ്​എസ്​എല്‍സി, പ്ലസ്​ടു പരീക്ഷാ കേ​ന്ദ്രമാറ്റം: അപേക്ഷകരുടെ വൻ തിരക്ക്, ഓണ്‍ലൈന്‍ അപേക്ഷ വ്യാഴാഴ്ച വൈകീട്ട് വരെ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​നാ​യി അപേക്ഷകരുടെ വൻ തിരക്ക്. 5,480 വി​ദ്യാ​ര്‍​ഥി​ക​​ളാ​ണ് ആ​ദ്യ ദി​വ​സം അ​പേ​ക്ഷി​ച്ച​ത്​. 895 പേ​ര്‍ എ​സ്.​എ​സ്.​എ​ല്‍.​സി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. 2,300 പേ​ര്‍ ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ളും 2,174 പേ​ര്‍ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്.

ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ നി​ല​വി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കാ​ണ്​ മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത്. ജി​ല്ല​ക്ക​ക​ത്ത്​ കേ​ന്ദ്രം മാ​റാ​ന്‍ അ​നു​മ​തി​യി​ല്ല. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ന്‍ ഓണ്‍ലൈന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. 50 ഒ​ന്നാം വ​ര്‍​ഷ വി.​എ​ച്ച്‌.​എ​സ്.​ഇ വി​ദ്യാ​ര്‍​ഥി​ക​ളും 61 ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളും​ മാറ്റത്തിന്​ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം അ​നു​വ​ദി​ച്ച​വ​രു​ടെ പ​ട്ടി​ക 23ന്​ ​വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ കേ​ന്ദ്ര​മാ​റ്റ​ത്തി​ന്​ https://sslcexam.kerala.gov.in വ​ഴി​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക്​ www.hscap.kerala.gov.in, വി.​എ​ച്ച്‌.​എ​സ്.​ഇ​ക്ക്​ www.vhscap.kerala.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ള്‍ വ​ഴി​യു​മാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top