Kerala

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. നിയന്ത്രവിധേയമായി ആണ് ജില്ലാ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലായി 1850 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി പ്രതിദിനം നടത്താന്‍ പോകുന്നത്.

രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് ബസ് സര്‍വീസ് ഉണ്ടാകുക. പ്രതിദിനം ആകെ അഞ്ച് ലക്ഷം കിലോമീറ്റര്‍ ദൂരം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തേണ്ടി വരുമെന്നാണ് കരുതുന്നത്. യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകുമെന്നും യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരുമെന്നും അറിയിപ്പുണ്ട്.

ബസുകള്‍ ഓടുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും അനുസരിച്ചാണ് സര്‍വീസ് നടത്തുക. യാത്രക്കാര്‍ ബസിന്റെ പുറകുവശത്തുകൂടി കയറുകയും മുന്‍വശത്തുകൂടി ഇറങ്ങുകയും വേണം. കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കുന്നു.

ഓര്‍ഡിനറിയായി ആണ് സര്‍വീസ് ഉണ്ടാകുക. യാത്രക്കാര്‍ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം വേണം ബസ്സിനകത്ത് പ്രവേശിക്കേണ്ടത്. കെ.എസ്.ആര്‍.ടി.സി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഓരോ യൂണിറ്റുകളും സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top