Breaking News

നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി; വിമാന സര്‍വ്വീസില്ല, വിദ്യാലയങ്ങള്‍ തുറക്കില്ല

ഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വ്യോമഗതാഗതവും മെട്രോ സര്‍വീസും അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 31 വരെ തുറക്കില്ല. ആരാധനാലയങ്ങളും  ഹോട്ടലുകളും തുറക്കില്ല. തിയേറ്ററുകളും മാളുകളും അടഞ്ഞുകിടക്കും. രാത്രി യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുസമ്മേളനം അനുവദിക്കില്ല. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉപാധികളോടെ അനുവദിക്കും. ഇരുസംസ്ഥാനങ്ങളും അനുവദിച്ചാല്‍ സര്‍വ്വീസ് നടത്താം.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് തീ​രു​മാ​നി​ക്കാം. അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍

• ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് അ​നു​മ​തി.
• ക​ട​ക​ള്‍ തു​റ​ക്കും.
• ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, സ​ലൂ​ണു​ക​ള്‍ എ​ന്നി​വ തു​റ​ക്കും.
• പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം തു​ട​രും.
• ഹോ​ട്ട​ലു​ക​ള്‍, തീ​യേ​റ്റ​റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ തു​റ​ക്കി​ല്ല.
• വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ക്കും.
• അ​ന്ത​ര്‍ ജി​ല്ലാ യാ​ത്ര​ക​ള്‍ അ​ത​ത് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാം.
• അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ള്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ ധാ​ര​ണ​പ്ര​കാ​രം.
• പൊ​തു​യി​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​ത് ശി​ക്ഷാ​ര്‍​ഹം.
• വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ല.
• കാ​ണി​ക​ളി​ല്ലാ​തെ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താം.
• നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​മി​ല്ല.
• ആ​ളു കൂ​ടു​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം തു​ട​രും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top