Latest News

സമ്പൂർണ്ണ ലോക് ഡൗൺ ഗുണം ചെയ്യില്ല; പ്രാദേശിക നിയന്ത്രണം കടുപ്പിക്കണം: സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വേണ്ട എന്ന് സിപിഎം. സമ്പൂർണ്ണ ലോക ഡൗൺ ഗുണം ചെയ്യില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെെന്നും പ്രാദേശിക നിയന്ത്രണം കടുപ്പിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാട്.

കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിന് സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിന് മുന്നോടിയായാണ് പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഈ നിലപാടാവും സർവ്വകക്ഷി യോഗത്തിൽ പാർട്ടി മുന്നോട്ട് വയ്ക്കുക.

സമ്പൂർണ്ണ ലോക് ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിരുന്നു.

കോവിഡ് പ്രതിരോധത്തിൽ വിശദമായ ചർച്ച സർവ്വകക്ഷി യോഗത്തിൽ നടക്കും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലാവും അന്തിമ തീരുമാനം ഉണ്ടാവുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top