ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന് പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. ‘സ്വയം ആശ്രിതം’ എന്നാണു മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ഥമെന്നും നിര്‍മല പറഞ്ഞു. സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അർഥമില്ല. കോവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ വിവരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
20 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.