Kerala

ദിവ്യ കിണറ്റില്‍ ചാടുന്നത് കണ്ടിട്ടും ദൃക്‌സാക്ഷി എന്തുകൊണ്ട് ആരെയും സഹായത്തിന് വിളിച്ചില്ല; കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: തിരുവല്ല പാലിയേക്കരയില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ സി ലൂസി കൂട്ടായ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്ന്യസ്ത വിദ്യാര്‍ത്ഥിനിയായ ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ജസ്റ്റിസ് ഫോര്‍ സി ലൂസി കൂട്ടായ്മയുടെ ആവശ്യം. സഭാധികാരികളുടെയും നേതാക്കളുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ കുറ്റമറ്റ രീതിയില്‍ കേസന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ദിവ്യ കിണറ്റിലേയ്ക്ക് എടുത്തു ചാടുന്നതായി കണ്ടെന്ന് മൊഴി നല്‍കിയ കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ യുവതിയോ രക്ഷിക്കാന്‍ ശ്രമിച്ചതായോ പറയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഇരുമ്ബുമൂടിയും സംരക്ഷണഭിത്തിയുമുള്ള കിണറ്റിലേയ്ക്ക് അബദ്ധത്തില്‍ കാല്‍ വഴുതി വീഴാനുള്ള സാധ്യതയില്ല. കിണറ്റിലേയ്ക്ക് എടുത്തു ചാടിയാല്‍ തന്നെയും അരയ്‌ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റില്‍ തലയ്ക്കു ക്ഷതമേല്‍ക്കാത്ത തരത്തില്‍ അത് മരണകാരണമാകില്ല. പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ ആംബുലന്‍സില്‍ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സന്യാസിനീസമൂഹവും രൂപതാനേതൃത്വവും തമ്മില്‍ ഗൂഢാലോചന നടത്തി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇവരുടെ ഫോണ്‍ വിളികളും യാത്രകളും നിരീക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top