Latest News

പത്ത് വയസ്സുകാരിക്ക് പീഡനം; 14 കാരന്‍ അറസ്റ്റില്‍

ലഖ്നൗ: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 14കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗദ്ദംപുരിലെ ഒരു ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസെത്തി 14കാരനെ പിടികൂടുകയായിരുന്നു. പൊലീസെത്തും മുന്‍പ് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് 14കാരനെ മര്‍ദ്ദിച്ചിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗ്രാമത്തിലെ പുഴക്കരയില്‍ കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് 14 കാരന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞു. തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top