Latest News

നാട്ടിലേക്ക് കാല്‍നടയായി 150 കിലോമീറ്റര്‍ സഞ്ചരിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു

ചിറ്റൂര്‍ : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍  ബെംഗളൂരുവില്‍നിന്ന് ആന്ധ്രാപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് 150 കിലോമീറ്ററിലേറെ ദൂരം കാല്‍നടയായി സഞ്ചരിച്ച കെട്ടിട നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മിട്ടാപ്പള്ളി സ്വദേശിയായ ഹരിപ്രസാദ് (28) ആണ് മരിച്ചത്. വീടിന് കിലോമീറ്ററുകള്‍ മാത്രം അകലെ വച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്.

അതേസമയം കോവിഡ് ഭീതിയെ തുടര്‍ന്ന് ഇയാളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനോ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനോ ഗ്രാമവാസികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസും ആരോഗ്യ പ്രവരര്‍ത്തകരും സ്ഥലത്തെത്തി ഇയാളുടെ സാമ്പിള്‍ കൊറോണ വൈറസ് പരിശോധനക്കായി അയച്ചു.

ഹരിപ്രസാദിന് ക്ഷയരോഗമുണ്ടായിരുന്നു. കനത്ത് ചൂടില്‍ ഇത്രയും ദൂരം നടന്നതിനെ തുടര്‍ന്നുണ്ടായ നിര്‍ജലീകരണമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കണ്ടതിനെ തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഇയാളുടെ അന്ത്യകര്‍മ്മങ്ങള്‍ കുടുംബാംഗങ്ങള്‍ നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top