Kerala

അതിഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ആ​ദ്യ ട്രെ​യി​ന്‍ ആലുവയില്‍ നിന്നും പുറപ്പെട്ടു

ആ​ലു​വ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ആ​ദ്യ ട്രെ​യി​ന്‍ യാ​ത്ര തി​രി​ച്ചു. ഒഡീഷയിലെ ഭുവനേശ്വറിലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം മ​ട​ങ്ങു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പത്ത് മണിയോടെ ആ​ലു​വ​യി​ല്‍​നി​ന്നും ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു.

ക്യാ​മ്പുക​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച്‌ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​നി​ല്‍ ക​യ​റ്റി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 1152 പേ​രാ​ണ് ട്രെ​യി​നി​ലു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് യാ​ത്ര. ടി​ക്ക​റ്റ് ചാ​ര്‍​ജ് മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കി​യ​ത്. ട്രെ​യി​നി​ല്‍ ഇ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഏഴുമണിയോടെ ട്രെയിന്‍ പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അതിഥി തൊഴിലാളികളെ ബസുകളിലായി ആലുവയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നതിലാണ് യാത്ര വൈകിയത്. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top