തിരുവനന്തപുരം: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍മുക്ക് ഇടയിലരികത്ത് വീട്ടില്‍ പരേതരായ അബ്ദുല്‍ ഖാദറിന്റെയും അബൂസാ ബീവിയുടെയും മകന് സൈഫുദ്ദീന് (52) ആണ് മരിച്ചത്.
ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസം രാവിലെ വീട്ടിനുള്ളില്‍ പായയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. സുഹൃത്താണ് മൃതദേഹം കണ്ടത്.
മരം മുറിക്കാനും കൂലിപ്പണിക്കും മറ്റും പോകുന്ന സൈഫുദ്ദീന് ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. പതിവ് പോലെ ജോലിക്ക് പോകാനായി സുഹൃത്ത് വന്നു വിളിക്കുമ്പോഴാണ് സംഭവം അറിയുന്നത്.