പെരിന്തല്‍മണ്ണ: മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. പെരിന്തല്‍ണ്ണ നാരങ്ങാകുണ്ട് നേച്ചര്‍ വിങ്ങിലെ റൊണാള്‍ഡ് ഡാനിയലിനെതിരെയാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.
മണ്ണെണ്ണ കോവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറം പോലീസ് മേധാവിയുെട നിര്‍ദേശപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍ മുമ്പും സമാന കേസുകളില്‍ പ്രതിയായിരുന്നു.