ബംഗളൂരു: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി മരിച്ചു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയുടെ എക്സിറ്റ് വിന്‍ഡോ വഴി ചാടിയാണ് രോഗി ആത്മഹത്യ ചെയ്തത്. കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.
ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് വ്യക്തമല്ല. 50-കാരനായ ഇദ്ദേഹത്തിന് രോഗം
സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തിന്റെ ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെ നിന്നിരുന്നവരെയും ക്വാറന്റീനിലാക്കിയിരുന്നു.
ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.