Breaking News

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയെന്ന് കേരളം

തിരുവനന്തപുരം: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ആണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ലോക്ക്ഡൗൺ സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമിത് ഷായെ നിലപാട് അറിയിച്ചത്.

അതേ സമയം ലോക്ക്ഡൗൺ നീട്ടണമെന്ന് 7 സംസ്ഥാനങ്ങൾ ആവശ്യം ഉന്നയിച്ചു.

പ്രധാനമന്ത്രിയുമായി നടക്കുന്ന വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം മുഖ്യമന്ത്രിമാർ അറിയിക്കും.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി യുമായുള്ള വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നില്ല. പകരം ചിഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. ഇത്തവണ കേരളത്തിന് സംസാരിക്കാൻ അവസരം ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top