Breaking News

കെ എം ഷാജിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴീക്കോട്സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം കൈപ്പറ്റി എന്നാണ് പരാതി. 25 ലക്ഷം കൈപ്പറ്റിയ എന്നാണ് പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആണ് പരാതിക്കാരൻ.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പദ്മനാഭനാണ് പരാതിക്കാരൻ. അഴീക്കോട് ഹൈസ്‌കൂളിന് ഹയർസെക്കണ്ടറി അനുവദിച്ചാൽ അഴീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് നിർമാണത്തിനായി 25 ലക്ഷം രൂപ നൽകാമെന്ന് സ്‌കൂൾ മാനേജ്‌മന്റ് സമ്മതിച്ചെന്നും പിന്നീട് കെ.എം ഷാജി ഇടപെട്ട് ആ തുക അടിച്ചെടുത്തെന്നും ആരോപിച്ച് അഴീക്കോട് പൂതപ്പാറ മുസ്ലിം ലീഗ് കമ്മിറ്റിയിലുണ്ടായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യമായി ഇത്തരം ഒരാരോപണം ഉന്നയിക്കുന്നത്. ഇതിന്റെ തുടർനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top