Breaking News

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിന്മേലാണ് വിജിലന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് പ്രാഥമികമായ പരിശോധന

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്ക് കൈമാറി

കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡിസി സി ഓഫീസ് നിര്‍മ്മാണത്തില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top