അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തത്.
വിജിലന്‍സിന് നല്കിയ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.