ചെന്നൈ: മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിച്ച യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. മദ്യം ലഭിക്കാത്തതില്‍ ഏറെ അസ്വസ്ഥനായിരുന്നു ഇയാള്‍. ലോക്ക്ഡൗണിന് പിന്നാലെ നിരവധി പേര് തമിഴ്നാട്ടില്‍ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ആത്മഹത്യ ചെയ്തിരുന്നു.